ഇരിട്ടി: ഗ്രീന്‍ലീഫിന്റെ നേതൃത്വത്തിലുള്ള ആറാമത് ഇരിട്ടി പുഷ്പോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ വര്‍ണ്ണോത്സവം ചിത്രരചനാ മത്സരം നടത്തി. പങ്കാളിത്തംകൊണ്ടും ചിത്രങ്ങളുടെ വൈവിധ്യംകൊണ്ടും മത്സരം വേറിട്ടതായി. പ്രകൃതി സ്നേഹവും പരിസ്ഥിതി ബോധവും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങളായിരുന്നു മത്സരത്തിന് നല്‍കിയത്. നഴ്സറി, എല്‍കെജി, യുകെജി വിഭാഗം, എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നൂറോളം പേര് പങ്കെടുത്തു.
ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ റുബീന റഫീഖ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ജെ.മാത്യു സമ്മാനദാനം നടത്തി. ഗ്രീന്‍ലീഫ് ചെയര്മാന് സി.അഷറഫ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്മാന് സി.എ.അബ്ദുള്‍ ഗഫൂര്‍, മത്സരവിഭാഗം കണ്‍വീനര്‍ ജോയിക്കുട്ടി അബ്രാഹം, കെ.ജയരാജന്, ഷിജിന ജയന്, പി.അശോകന്, പി.പി.രജീഷ്, പി. ഫീഖ് എന്നിവര്‍ പ്രസംഗിച്ചു. കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചിത്രകലാ അധ്യാപിക പി.ജിജി മത്സരം നിയന്ത്രിച്ചു.
എല്‍കെജി-യുകെജി വിഭാഗത്തില്‍ പി.അദ്വൈ്വത് ഒന്നും കെ.അനീസ് രണ്ടും അലോക എസ്.നായര്‍ മുന്നും സ്ഥാനം നേടി. എല്‍പി വിഭാഗത്തില്‍ എന്‍.കെ.അനുദേവ്, ആദിനാഥ് അനന്തു, മയൂഖ ജോണി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ ഇതിഹാസ് ജിത്ത് ഗോവിന്ദിനാണ് ഒന്നാം സ്ഥാനം. ടി. സയന, എം.യദുകൃഷ്ണ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ അശ്വിന് അജിത്ത് ഒന്നും റിയാ രാജീവ് രണ്ടും പി.വി.ഹരികൃഷ്ണന് മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സി.വി. അമല്‍ ഒന്നാമതെത്തി. താര ചന്ദ്രന് രണ്ടും പി.വി.തീര്‍ത്ഥ മൂന്നും സ്ഥാനങ്ങള്‍ നേടി. പൂനിലാവ് മൈലാഞ്ചി ഇടല് മത്സരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പുഷ്പോത്സവ നഗരിയില്‍ നടക്കും. നാട്ടുരുചി നാടന്‍ പാചക മത്സരം 22 ന് 2.30 നും നടക്കും. ഫോണ്‍: 7025934101.
പ്രതികരിക്കാൻ ഇവിടെ എഴുതുക: