-
അരോളി: അരോളി ശാന്തിപ്രഭ നടനകലാമിതി ജനുവരി 26 ന് നടത്തുന്ന 47-ാമത് കണ്ണൂര്‍ ജില്ലാ കലോത്സവസംഘം സ്വാഗതസംഘം രൂപീകരണയോഗം സമിതി പ്രസിഡണ്ട് എ.വി.തമ്പാന്റെ അധ്യക്ഷതയില്‍ നടന്നു. പി.ശ്രീധരന്, ഇ.കെ.രവീന്ദ്രന്, ഇ.ഹരിദാസന്, കെ.ലക്ഷ്മണന്, ടി.വേണുഗോപാലന്‍, ഐ.വി.നാരായണന്, ടി.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഇ.പി.കുഞ്ഞിരാമന്-ചെയര്മാന്, ഇ.ഹരിദാസന്-ജനറല്‍ കണ്‍വീനര്‍, വി.വി.രതീഷ്, പി.സുരേന്ദ്രന്-കണ്‍വീനര്‍മാര്‍ എന്നിവരെയും വിവിധ സബ്ബ് കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. ജില്ലയിലെ എല്‍പി, യുപി, എച്ച്എസ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് കലാമത്സരം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: