ബ്ലാസ്റ്റേഴ്‌സിന് ആറ് ലക്ഷം പിഴ

Monday 19 December 2016 5:05 am IST

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ. ആറ് ലക്ഷം രൂപയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്. ഡിസംബര്‍ നാലിന് നടന്ന മത്സരത്തിനിടെ മോശംപെരുമാറ്റത്തിന് അഞ്ച് ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. ഗ്രൗണ്ടില്‍ കാണികളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തിനും സ്റ്റേഡിയത്തിലുണ്ടായ നാശനഷ്ടത്തിനും ഉത്തരവാദികള്‍ ബ്ലാസ്റ്റഴ്‌സാണെന്ന് അച്ചടക്ക സമിതി കണ്ടെത്തി. ഇതിന് നാല് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പത്തു ദിവസത്തിനകം പിഴ തുക ഫെഡറേഷനില്‍ നല്‍കണമെന്നും നിര്‍ദേശം. മുംബൈ സിറ്റിക്കെതിരെ നടന്ന മുംബൈ അരീനയില്‍ നടന്ന ആദ്യ സെമിഫൈനലിന്റെ രണ്ടാം പാദമത്സരത്തില്‍ മോശമായി പെരുമാറിയതിനു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കും ടീമിന്റെ മുന്‍നിരതാരം ജുവാന്‍ ബെലന്‍കോസയ്ക്കും ശിക്ഷ ലഭിച്ചിരുന്നു. അത്‌ലറ്റിക്കോയ്ക്ക് ഏഴ് ലക്ഷം രൂപയും ബെലന്‍കോസയ്ക്ക് മൂന്നു ലക്ഷം രൂപയും രണ്ട് മത്സരങ്ങളില്‍ നിന്നുള്ള വിലക്കുമാണ് അച്ചടക്ക സമിതി പ്രഖ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.