അനൂപിന്റെ ബലിദാന ദിനാചരണം ഇന്ന്

Monday 19 December 2016 10:46 am IST

കോഴിക്കോട്: സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ വെള്ളൊലിപ്പില്‍ അനൂപിന്റെ ബലിദാന ദിനാചരണം ഇന്ന്. ഇന്ന് രാവിലെ 8.30 ന് ബലി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടക്കും. വൈകീട്ട് 3 ന് നിട്ടൂരില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. 2013 ഡിസംബര്‍ 16 ന് നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ നടന്ന പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണയ്ക്കിടെ നടന്ന സിപിഎം അക്രമത്തിലാണ് അനൂപിന് ഗുരുതരമായി പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 19 ന് മരണപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.