കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കുന്നു. നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് പണിമുടക്കുന്നത്.
തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്ത യൂബര്‍ ടാക്സിക്കെതിരെയാണ് പണിമുടക്ക്. വ്യാജ ആരോപണം ഉന്നയിച്ച് ഇന്നലെഅമ്പത് ഓട്ടോ തൊഴിലാളികളെ പോലീസിനെക്കൊണ്ട് യൂബര്‍ ഡ്രൈവര്‍മാര്‍ കസ്റ്റഡിയിലെടുപ്പിച്ചിരുന്നു.
കൊച്ചിയില്‍ യൂബര്‍ ടാക്സി സര്‍വീസ് ആരംഭിച്ചതു മുതല്‍ ഓട്ടോ തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കുറഞ്ഞ ചാര്‍ജ് എന്നു പ്രചരിപ്പിച്ച് യാത്രക്കാരുടെ പോക്കറ്റടിക്കുകയാണ് യൂബര്‍ ചെയ്യുന്നത്.
എറണാകുളത്ത് റെയില്‍വേ സ്റ്റേഷനുകള്‍, കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്, വൈറ്റില ഹബ് എന്നിവിടങ്ങളില്‍ തമ്പടിച്ച് യാത്രക്കാരുമായി പോകുന്നതുമൂലം ഇവിടങ്ങളിലെ ഓട്ടോറിക്ഷത്തൊഴിലാളികള്ക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: