കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദുകൃഷ്ണ ചുമതലയേറ്റു. ഇന്നലെ രാവിലെ 11ന് ഡിസിസി ഭവനില്‍ നടന്ന സമ്മേളനം കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഉദ്ഘാടനം ചെയ്തു,
മുതിര്‍ന്ന തലമുറയുടെ പിന്തുണയും അംഗീകാരവും പുതിയ നേതൃനിര തള്ളിക്കളയരുതെന്ന് അദ്ദേഹം പറഞ്ഞു. തലമുതിര്‍ന്നവര്‍ പകര്‍ന്നുനല്‍കിയ നിര്‍ദ്ദേശങ്ങളും അനുഭവപാഠങ്ങളും ഉള്‍ക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിലൂടെ പാര്‍ട്ടിഅടിത്തറ ശക്തപ്പെടുത്താനും വിപുലമാക്കാനും സാധിക്കും.
ജാതിമതവര്ഗവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് കൂട്ടായ പ്രവര്‍ത്തനം നടത്തിയാല്‍ കോണ്‍ഗ്രസ്സിന് അധികാരത്തിലേക്കുള്ള ദൂരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം പി അധ്യക്ഷനായി.
മുന്‍മന്ത്രി കൂടിയായ സി.വി.പത്മരാജന്, തെന്നല ബാലകൃഷ്ണപിള്ള, കടവൂര്‍ ശിവദാസന്‍, ഭാരതീപുരം ശശി, ഡോ ശൂരനാട് രാജശേഖരന്, എന്‍.കെ.പ്രേമചന്ദ്രന് എം പി, കെ.സി.രാജന്, രാജ്മോഹന്‍ ഉണ്ണിത്താന്, അഡ്വ.ഷാനവാസ്ഖാന്, രതികുമാര്‍, എം.എം.നസീര്‍, ചാമക്കാല ജ്യോതികുമാര്‍,സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: