സുഷമ ആശുപത്രി വിട്ടു

Monday 19 December 2016 3:55 pm IST

ന്യൂദല്‍ഹി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആശുപത്രി വിട്ടു. നവംബര്‍ ഏഴിനാണ് അവരെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്. ഈ മാസം 10നായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.ഇരുപതു വര്‍ഷമായി പ്രമേഹ രോഗ ബാധിതയായിരുന്നു. ഇത് പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തും അവര്‍ ജോലിയില്‍ വ്യാപൃതയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.