ന്യൂയോര്‍ക്ക്: ഹോളിവുഡ് ഇതിഹാസമായിരുന്ന താരസുന്ദരി സാ സാ ഗാബര്‍(99) അന്തരിച്ചു. 60 വര്‍ഷം ഹോളിവുഡില്‍ നിറഞ്ഞു നിന്ന ഗാബര്‍ അഞ്ചു വര്‍ഷമായി ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്.
ഹോളിവുഡില്‍ വലിയ പ്രതിഛായയാണ് ഉണ്ടായിരുന്നതെങ്കിലും വ്യക്തി ജീവിതം വിവാദങ്ങളിലായിരുന്നു. ഒന്‍പതു വിവാഹം കഴിച്ചു. തന്നേക്കാള്‍ വളരെയേറെ പ്രായം കുറഞ്ഞ ഭര്‍ത്താവ് ഫ്രഡറിക് പ്രിന്‍സ് വോണ്‍ അന്ഹള്ട്ടും അയാളുടെ മകളുമായി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധവും അവരുടെ ജീവിതത്തെ ബാധിച്ചു.
2002ല്‍ കാര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു.അതോടെ വീല്‍ ചെയറിലായി ശിഷ്ട ജീവിതം. 2005ല്‍ പക്ഷാഘാതം ഉണ്ടായി. പിന്നീട് ഒരു കാല് മുട്ടിനു മുകളില്‍ മുറിച്ചുമാറ്റി. 2011ല്‍ വീട്ടില്‍ വീണ് ഇടുപ്പെല്ല് പൊട്ടി. മൗളിന് റോഗ്, ലില്ലി, ഓര്‍സണ്‍ വെല്‍സ്, ടച്ച് ഓഫ് ഈവിള്‍, ക്വീന്‍ ഓഫ് ഔട്ടര്‍ സ്പേസ് തുടങ്ങി വമ്പന്‍ ഹിറ്റുകളില്‍ നായികയായിരുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ജനനം. 36ല്‍ മിസ് ഹംഗറിയായി. സഹോദരി ഇവയുടെ പാത പിന്തുടര്ന്ന് ഹോളിവുഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: