ദേശീയഗാനം; കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

Monday 19 December 2016 7:15 pm IST

ന്യൂദല്‍ഹി: സിനിമാ തീയറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്ത് നല്‍കി. ഓരോ പ്രദര്‍ശനത്തിനും മുമ്പായി സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കണം എന്നതുള്‍പ്പെടെയുള്ള എട്ട് നിര്‍ദ്ദേശങ്ങളാണ് വിധിയിലുള്ളത്. സിനിമാഹാളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഹാളിലുള്ള എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ദേശീയ ഗാനത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ സിനിമാ ഹാളിലേക്കുള്ള എന്‍ട്രി/ എക്‌സിറ്റ് വാതിലുകള്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് അടച്ചിടണം. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ദേശീയപതാക സ്‌ക്രീനില്‍ കാണിക്കണമെന്നും വിധിയില്‍ പറയുന്നു. കേരളത്തില്‍ ചലച്ചിത്ര മേളക്കിടെ കോടതി വിധി അനുസരിക്കാത്തതിന് മാധ്യമപ്രവര്‍ത്തരെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.