കെഎസ്ആര്‍ടിസിയുടെ വരുമാനം 6.5 കോടി; തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നു

Monday 19 December 2016 7:29 pm IST

ശബരിമല: ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതുമുതല്‍ ഞായറാഴ്ചവരെ കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോയില്‍ മാത്രമുള്ള വരുമാനം 6,52,930 57 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ ദിനമുണ്ടായിരുന്നതിനേക്കാള്‍ 1,35,61,657 രൂപയുടെ വര്‍ദ്ധന. മറ്റ് ഡിപ്പോകളില്‍നിന്നുളള ബസ്സുകളുടെ വരുമാനം വേറെ. തീര്‍ത്ഥാടകരെ സര്‍ക്കാരും കെഎസ്ആര്‍ടിസിയും കൊള്ളടയിക്കുകയാണ്. ആദ്യംനിലയ്ക്കലില്‍നിന്നും പമ്പയിലേക്ക് ഓര്‍ഡിനറി ബസ്സുകളായിരുന്നു. കുറേക്കാലമായി എല്ലാം ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍. ടിക്കറ്റ് നിരക്ക് ഉയര്‍ന്നു. 22 കിലോമീറ്റര്‍ വരുന്ന പമ്പ-നിലയ്ക്കല്‍ യാത്രയ്ക്ക് 29 രൂപ. സാധാരണ 29 രൂപയ്ക്ക് കെഎസ്ആര്‍ടിസിയില്‍ 30 കിലോമീറ്റര്‍വരെ യാത്രചെയ്യാം. എരുമേലി പമ്പ ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന് 115 രൂപ. 48 കിലോമീറ്ററുള്ള റൂട്ടിലെ സാധാരണ നിരക്ക് 56 രൂപമാത്രം. ഒരു കിലോമീറ്ററിനു പോലും 10 രൂപ . ഓര്‍ഡിനറിക്ക് മിനിമം ചാര്‍ജ്ജ് 6 രൂപയാണ്. പമ്പ ത്രിവേണിയില്‍നിന്നും ഒരു കിലോമീറ്റര്‍ പോലുമില്ലാത്ത കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് 10 രൂപ. പമ്പയില്‍നിന്ന് 9,718 ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തി. 151 ബസ്സുകള്‍ ദിനംപ്രതി സര്‍വ്വീസ് നടത്തുന്നു. മറ്റ് ഡിപ്പോകളില്‍നിന്നും വന്നുപോകുന്ന ബസ്സുകള്‍ വേറെ. ശബരി സൂപ്പര്‍ ഡീലക്‌സ് ബസ്സുകളിലാണ് വലിയ കൊള്ള. ഇത്തരം 15 ബസ്സുകളാണ് . 5 എസി ബസ്സുകളും ഈടാക്കുന്നത് സാധാരണ നിരക്കിന്റെ ഇരട്ടിയാണ്. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് സര്‍വ്വീസായി ഓടുന്ന 53 ബസ്സുകളിലും കൂടുതല്‍. ചെന്നൈക്ക് 821 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞായാറാഴ്ചവരെ 15,595 ചെയിന്‍ സര്‍വ്വീസാണ് നടത്തിയത്. ഈ സര്‍വ്വീസുകള്‍ക്കായി 78 ജന്റം ബസ്സുകളും 33 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുമാണ് ഉപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.