മണ്ഡലപൂജ 26ന്

Monday 19 December 2016 7:52 pm IST

ശബരിമല: ശബരിമലയില്‍ മണ്ഡലപൂജ 26ന് . രാവിലെ 11.55നും 1നും ഇടയിലാണ് മണ്ഡലപൂജ. തങ്കയങ്കി ചാര്‍ത്തി കളഭാഭിഷേകത്തിന് ശേഷം നടക്കുന്ന പൂജയ്ക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകര്‍മ്മിയാകും. മണ്ഡല പൂജയ്ക്ക് ചാര്‍ത്താന്‍ സന്നിധാനത്തേക്ക് തിരുവാഭരണവും വഹിച്ചുകോണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ 7ന് ആറന്മുളയില്‍നിന്നും പുറപ്പെടും. അന്ന് രാത്രിയില്‍ ഓമല്ലൂര്‍ രക്തകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ക്യാമ്പുചെയ്യും. 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും, 24ന് പെരിനാടും ക്യാമ്പുചെയ്തതിനുശേഷം 25ന് ഉച്ചയ്ക്ക് പമ്പയിലെത്തും. 5.30ന് ശരംകുത്തിയില്‍ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. രവിശങ്കറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ച് ആനിയിക്കും. തിരുവാഭരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നിലെത്തിക്കും. തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങും. തങ്കയങ്കി ചാര്‍ത്തിയശേഷം വൈകിട്ട് 6.30ന് ദീപാരാധന . തുടര്‍ന്ന് പതിവുപോലെ രാത്രി 11ന് ഹരിവരാസനം പാടി അടയടയ്ക്കും. 26ന് പുലര്‍ച്ചെ 3ന് നടതുറക്കും. തുടര്‍ന്നുള്ള പതിവുപൂജകള്‍ക്കു് ശേഷം 11.55.നും ഒന്നിനും മദ്ധ്യേ മണ്ഡലപൂജ നടത്തും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട മൂന്നിന് തുറക്കും. രാത്രി 10ന് നടയടയ്ക്കുന്നതോടെ ഈവര്‍ഷത്തെ മണ്ഡലകാലത്തിന് സമാപനമാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.