ഉപ്പുത്തറ: സഹായം ചോദിച്ചെത്തി വീട്ടമ്മയുടെ മാലപറിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തിരുവനന്തപുരം കല്ലമ്പലം പുതുശ്ശേരി കോട്ടമല പ്ളാവില വീട്ടില്‍ അപ്പു (21) ആ
ണ് പിടിയിലായത്. കേസിനാസ്പദമായ സംഭവം ഞായറാഴ്ച ഉച്ചയോടെ.
ഉപ്പുതറ പുല്ലുമേട് സ്വദേശി സരസ്വതി(32)യുടെ മാലയാണ് പ്രതി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.
വീട്ടില്‍ മറ്റാരും ഇല്ലായെന്ന് ഉറപ്പാക്കിയാണ് മോഷണത്തിന് പ്രതിയെത്തിയത്. വാതിലില്‍ മുട്ടിയ ശേഷം പുറത്ത് കാത്ത് നിന്നു.
വീട്ടമ്മയെത്തിയപ്പോള് നാട്ടിലേക്ക് പോകാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ആരുമില്ല പിന്നീടെത്താന് മറുപടി നല്‍കിയെങ്കിലും പോകാന്‍ കൂട്ടാക്കാതെ നിന്നു. പിന്നീടാണ് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വീട്ടമ്മ പ്രതിയെ വട്ടം പിടിച്ചതോടെ ഇത് വിഫലമായി.
കുതറി മാറി ഒരുതരത്തില്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിയെത്തി. സമീപത്തായി ഓട്ടോ സ്റ്റാന്റ് ഉണ്ടായിരുന്നതിനാല്‍ ഇവിടുത്തെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പുതറ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എസ്ഐ ബേബി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇവിടെ എത്തി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്
ഡ് ചെയ്തു.
ദിവസങ്ങളായി ഇയാള്‍ സമീപ പ്രദേശങ്ങളില്‍ കറങ്ങി നടന്ന നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിക്കെതിരെ മറ്റ് സ്റ്റേഷനുകളില്‍ കേസുണ്ടോ എന്നും പോലീസ് തിരക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: