ആലപ്പുഴ: ‘കറന്‍സി രഹിത സമൂഹം’ എന്ന ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി പണിറ്റ് ദീനദയാല്‍ ഹെല്‍പ്പ് ഡസ്ക് ആലപ്പുഴ ജില്ലയില്‍ പുറത്തിറക്കിയ ‘ഡിജിറ്റല്‍ ബാങ്കിങ് ബോധവല്‍ക്കരണ ബ്രൗഷര്‍’ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രകാശം ചെയ്തു.
ജില്ലയിലെ മുഴുവന്‍ ഭവനങ്ങളിലും, വ്യാപാര സ്ഥാപങ്ങളിലും, ഗവ. ഓഫീസുകളിലും ലഘുലേഖ വിതരണം ചെയ്ത് ബോധവല്‍ക്കരണം നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, സ്വയം സഹായ യൂണിറ്റുകള്‍ വഴി ഡിജിറ്റല്‍ ബാങ്കിങ് കോച്ചിങ് നല്‍കുകയാണ് ലക്ഷ്യം.
സംസ്ഥാന ജന. സെക്രട്ടറിമാരായ എം.ടി. രമേശ്, ഹെല്‍പ്പ് ഡസ്ക് സംസ്ഥാന കണ്‍വീനര്‍ എ.എന്‍. രാധാകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ല ജന. സെക്രട്ടറി ഡി. അശ്വനിദേവ്, ഹെല്‍പ്പ് ഡെസ്ക് ജില്ല കണ്‍വീനര്‍ എം.വി. ഗോപകുമാര്‍, ബിജെപി ജില്ല ട്രഷര്‍ കെ.ജി. കര്‍ത്താ, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് എസ്. സാജന്, ഹെല്‍പ്പ് ഡെസ്ക് ജില്ല ജോ. കണ്‍വീനര്‍ പ്രമോദ് കാരയ്ക്കാട്, സജു ഇടക്കല്ലില്‍, രമേശ് പേരിശ്ശേരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: