ക്ഷാമബത്ത കുടിശ്ശിക തീര്‍ത്തു നല്‍കണം: എന്‍ജിഒ സംഘ്

Monday 19 December 2016 9:19 pm IST

എന്‍ജിഒ സംഘ് ജില്ലാ പ്രവര്‍ത്തകയോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള നാലുശതമാനം ക്ഷാമബത്ത കുടിശ്ശിക തീര്‍ത്തു നല്‍കണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ പ്രവര്‍ത്തകയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കള്ളപ്പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം മാതൃകാപരമാണെന്നും ഭാവി കേരളം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണയ്ക്കുന്നതിനു പകരം വിവാദങ്ങളുണ്ടാക്കുന്ന ധനമന്ത്രി തോമസ് ഐസക് കള്ളപ്പണക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ രാജ്യകര്‍മ്മചാരി സംഘ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. പ്രകാശ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് വൈ.എം. ലെനിന്‍, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് ലക്ഷ്മീകാന്ത്, എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം കെ. മധു, സുമേഷ് ആനന്ദ്, എന്‍. പത്മകുമാര്‍, ജയമോഹന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.