ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയശമ്പളവും പെന്‍ഷനും അടിയന്തരമായി വിതരണം ചെയ്യണമെന്ന പി.സി. ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. ക്രിസ്തുമസ്സിന് മുമ്പായി ഈയാഴ്ച തന്നെ കുടിശ്ശിക വിതരണത്തിന് നടപടി സ്വീകരിക്കണം.
പെന്ഷന് ഔദാര്യമല്ലെന്നും അത് ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഈ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ഇരട്ടമുഖമാണ് ഉളളതെന്നും ധനമന്ത്രിയുടെ നടപടി ഒഴിഞ്ഞുമാറ്റമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ജനപക്ഷ ട്രേഡ് യൂണിയന് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്ജ്. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് സെക്യൂലര്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: