കുമളി: ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പണം തിരികെ ലഭിച്ചതായി ഉടമ അറിയിച്ചെന്ന് പോലീസ്. കുമളിയിലെ അതിര്‍ത്തിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് 2,02,000 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാട്ടി ഉടമ സലീടവറില് സലീം ശനിയാഴ്ച വൈകിട്ട് കുമളി പോലീസില്‍ പരാതി നല്‍കിയിരുന്നു. വിരല്‍ അടയാള വിദഗ്ധരും, പോലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
പിന്നീട് പണം നഷ്ടപ്പെട്ട അലമാരയുടെ സമീപത്ത് ഒരു ബാഗില്‍ നിന്ന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരിച്ചു കിട്ടിയതായി ലോഡ്ജ് ഉടമ അറിയിച്ചു. പരാതി ലഭിച്ച സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് കുമളി എസ്ഐ ജോബി തോമസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: