കൊമ്പന്‍ അടിയാട്ട് അയ്യപ്പന്‍ ചരിഞ്ഞു

Monday 19 December 2016 9:57 pm IST

ഇന്നലെ പുലര്‍ച്ചെ ചരിഞ്ഞ അടിയാട്ട് അയ്യപ്പന്‍

തൃശൂര്‍: കൊമ്പന്‍ അടിയാട്ട് അയ്യപ്പന്‍ ചരിഞ്ഞു. ചെമ്പൂക്കാവിലെ ആനക്കൊട്ടിലിലാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ ആന ചരിഞ്ഞത്. എരണ്ടകെട്ടാണ് കാരണം. തൃശൂരിലെ അഴകുള്ള കൊമ്പന്മാരില്‍ പ്രമുഖനായിരുന്നു അയ്യപ്പന്‍. തൃശൂര്‍ പൂരം ഉള്‍പ്പടെ നിരവധി ഉത്സവങ്ങളില്‍ എഴുന്നള്ളിച്ചിട്ടുണ്ട്. മറ്റ് ആനകളില്‍ നിന്ന് വ്യത്യസ്തമായി കറുപ്പഴകായിരുന്നു അയ്യപ്പന്‍. പ്രവാസി വ്യവസായി ടി.എ.സുന്ദര്‍മേനോന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് ഡോ. കെ.സുദര്‍ശന്‍ ഉള്‍പ്പടെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.