ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ബ്രിട്ടനെ പിന്തള്ളി ഭാരതം. 150 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തില്‍ ഭാരതം ബ്രിട്ടനെ പിന്നിലാക്കുന്നത്.
ഭാരതത്തിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഒരു കാരണം.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റമാണ് രണ്ടാമത്തെ കാരണം. ഫോര്‍ബ്സ് മാസിക പറയുന്നു. മൊത്തം ആഭ്യന്തര ഉല്പ്പാദനക്കാര്യത്തില് 2020ല്‍ ഭാരതം ബ്രിട്ടനെ മറികടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നാലു വര്‍ഷം മുന്‍പേ ഭാരതം ആ നേട്ടം കൈവരിച്ചു.
പൗണ്ടിന്റെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതും ബ്രിട്ടന് വിനയായി. ബ്രിട്ടനുമായുള്ള ഈ വ്യത്യാസം വരും നാളുകളില്‍ വര്‍ദ്ധിക്കുകയും ചെയ്യും. കാരണം ഭാരതത്തിന്റെ വളര്‍ച്ച എട്ടു ശതമാനം വരെയാണ്.
ബ്രിട്ടന്േറത് ഒന്നു മുതല്‍ രണ്ടു ശതമാനം വരെയും. മൊത്തം ആഭ്യന്തര ഉല്പ്പാദനക്കാര്യത്തില് ഭാരതം ലോകത്തെ അഞ്ചാമത്തെ രാജ്യമായി. അമേരിക്ക, ചൈന, ജപ്പാന്, ജര്‍മ്മനി എന്നിവയാണ് ഭാരതത്തിനു മുന്‍പിലുള്ള രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: