പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍‌വലിച്ചു

Tuesday 24 April 2012 12:18 pm IST

തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഇന്നലെ രാത്രി വൈകി പിന്‍വലിച്ചു. മൂന്നു വര്‍ഷത്തെ നിര്‍ബന്‌ധിത ഗ്രാമീണ സേവനം വ്യവസ്ഥചെയ്യുന്ന ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവ്‌ മരവിപ്പിക്കാമെന്ന്‌ മന്ത്രി വി. എസ്‌.ശിവകുമാര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്, പി.ജി, സൂപ്പര്‍ സ്പെഷ്യാലിറ്റി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെ എണ്ണായിരത്തോളം ഡോക്ടര്‍മാരാണ് ഒപി, അത്യാഹിത വിഭാഗം, ലേബര്‍ റൂം ഉള്‍പ്പെടെ ബഹിഷ്കരിച്ചു സമരം നടത്തിയിരുന്നത്. സമരം നടത്തിയിരുന്നവരു മായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചകളിലാണ് സമരം പിന്‍ വലിക്കാന്‍ ധാരണയായത്. നിയമവിരുദ്ധ ബോണ്ട്‌ വ്യവസ്ഥ പിന്‍വലിക്കുക, നിര്‍ബന്‌ധിത ഗ്രാമീണ സേവനത്തിന്‌ പകരം പി.എസ്‌.സി വഴി സ്ഥിര നിയമനം നടത്തുക, കാലഹരണപ്പെട്ട സ്റ്റാഫ്‌ പാറ്റേണ്‍ മാറ്റുക, മെറ്റേണിറ്റി ബെനിഫിറ്റ്‌ പിന്‍വലിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ മറ്റ്‌ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമമിറ്റിയെ നിയമി‍ക്കാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഡി. എം. ഇ, ആരോഗ്യവകുപ്പ്‌, ധനകാര്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റി ഈയാഴ്ച തന്നെ പ്രവര്‍ത്തനമാരംഭിക്കും. രണ്ട്‌മാസത്തിനുളളില്‍ റിപ്പോര്‍ട്ട്‌ നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.