കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന് പുരസ്കാരം കവിയും നിരൂപകനുമായ പി. നാരായണക്കുറുപ്പിന്. സഞ്ജയന്റെ വഴിയേ സഞ്ചരിച്ച് വിജയം കണ്ട സാമൂഹ്യപ്രതിബദ്ധതയുടെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം.
പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ആഷാ മേനോന്, മങ്കൊമ്പ് ഗോപാലകൃഷ്ണന്, എസ്. രമേശന് നായര്‍ എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണ്ണയസമിതിയാണ് നാരായണക്കുറുപ്പിനെ നിര്‍ദ്ദേശിച്ചത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജനുവരി 7ന് തിരുവനന്തപുരത്ത് ആര്. രാമചന്ദ്രന് നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ സുഗതകുമാരി പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: