പയ്യാവൂര്‍: നാലു മാസമായി മുടങ്ങിക്കിടക്കുന്ന റേഷന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നും ക്രിസ്തുമസ് സമയത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ എത്തിക്കണമെന്നും ഭാരതീയ മഹിളാമോര്‍ച്ച പയ്യാവൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.രതി ഉദ്ഘാടനം ചെയ്തു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതി, ജില്ലാ സെക്രട്ടറി വനജാ ഫല്ഗുനന് മേലേടത്ത്, ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.പ്രദീപ്, സ്വപ്ന മധു, സീത ബാലകൃഷ്ണന്, മായ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സരള സജീവന്-പ്രസിഡന്റ്, പ്രസന്ന അനിരുദ്ധന്- വൈസ് പ്രസിഡന്റ്, ഷീജ രാജു, ബിന്ദു സത്യന്-സെക്രട്ടറിമാര്‍, കെ.കെ.രാധാമണി -ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: