കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ പ്രതിവര്‍ഷ മഹാകവി ചങ്ങമ്പുഴ അനുസ്മരണവും സംഗീത സംവിധായകന് രാഘവന് മാസ്റ്റര്‍ സ്മാരക പുരസ്കാരങ്ങളുടെ സമര്‍പ്പണവും 25 ന് ഉച്ചക്ക് 2 മണി മുതല്‍ കണ്ണൂര്‍ വീറ്റ് ഹൗസ് ഹാളില്‍ നടക്കും. സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിക്കും. പ്രൊഫസര്‍ മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. സുമാ ബാലകൃഷ്ണന് മുഖ്യപ്രഭാഷണവും പുരസ്കാര സമര്‍പ്പണവും നടത്തും. കെ.പി.എ.റഹീം ചങ്ങമ്പുഴ അനുസ്മരണവും എ.എസ്.പ്രശാന്ത് കൃഷ്ണന് രാഘവന് മാസ്റ്റര്‍ സ്മൃതി സംഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: