ചിറ്റാരിപ്പറമ്പ് മേഖലയില്‍ സംഘര്‍ഷത്തിന് സിപിഎമ്മിന്റെ ആസൂത്രിത നീക്കം

Tuesday 20 December 2016 1:16 am IST

കൂത്തുപറമ്പ്: ചിറ്റാരിപറമ്പ് പഞ്ചായത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം. വില്ലേജ് തലത്തില്‍ നടന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുന്നെ ചിറ്റാരിപറമ്പ് ടൗണില്‍ സ്ഥാപിച്ച ബിജെപി പതാക നശിപ്പിക്കുകയും, കൊടിമരത്തില്‍ ചുവന്നചായം പൂശിയുമാണ് സിപിഎം സംഘം സമാധാനയോഗ നടപടികളെ വെല്ലുവിളിച്ചിരിക്കുന്നത്. വില്ലേജ് തലത്തില്‍ നടക്കുന്ന മൂന്നാമത് സമാധാനയോഗം ശനിയാഴ്ചയാണ് കണ്ണവം യുപി സ്‌കൂളില്‍ നടന്നത്. കഴിഞ്ഞ സമാധാനയോഗത്തിനുശേഷവും ബിജെപി പതാകകള്‍ സിപിഎമ്മുകാര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ബിജെപി ഏകദിന പഠനശിബിരത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകകള്‍ ശിബിരം നടന്നുകൊണ്ടിരിക്കെയാണ് ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പറിച്ചുകൊണ്ടുപോയത്. പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. സമാധാനയോഗ തീരുമാനങ്ങള്‍ക്ക് തുരങ്കംവെച്ച് ഏകപക്ഷീയമായി അക്രമം തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ സമാധാനയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതടക്കം ശക്തമായ തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് ബിജെപി ചിറ്റാരിപറമ്പ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെിക്രട്ടറി കെ.വി.വിനീഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.