കണ്ണൂര്‍: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആരംഭിച്ചു. സമ്മേളന നഗരിയായ ദിനേശ് ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ സംസ്ഥാന പ്രസിഡണ്ട് പി.വി.ബാലന് പതാക ഉയര്‍ത്തി. തുടര്‍ന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി.ബാലന് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ട്രേഡ്ഫെയര്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഫോട്ടോഗ്രാഫി ശില്‍പ്പശാല സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഫോട്ടോഗ്രാഫിയും തൊഴില്‍ സംസ്കാരവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പൊന്ന്യം ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് വിളക്കുംതറ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം ദിനേശ് ഓഡിറ്റോറിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. കെ.എം.ഷാജി എംഎല്‍എ, പി.സി.ജോര്‍ജ്ജ് എംഎല്‍എ, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് തുടങ്ങി സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: