ഔദ്യോഗിക പരിപാടികള്‍ക്ക് ഇനി ഫ്‌ളക്‌സ് ഇല്ല

Tuesday 20 December 2016 1:22 am IST

കണ്ണൂര്‍: സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫ്‌ളക്‌സ് ബാനര്‍, ബോര്‍ഡ് എന്നിവ പൂര്‍ണമായി ഒഴിവാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഹരിത കേരളം മിഷന്‍ യോഗ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയക്കും. പകരം തുണി ബാനറുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളോടും പരിപാടികളില്‍ ഫ്‌ളക്‌സ്, ഡിസ്‌പോസിബിള്‍ ഇനങ്ങള്‍, പ്ലാസ്റ്റിക് എന്നിവ ഒഴിവാക്കാന്‍ ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.