കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായി ഫ്ളക്സ്, പ്ലാസ്റ്റിക് രഹിതമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ഹരിത കേരളം ജില്ലാ മിഷന് യോഗം നിര്‍ദേശം നല്കി. കലോത്സവത്തില്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കും. ഈ കാര്യങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന് മേല്‍നോട്ടം വഹിക്കണമെന്നും ജില്ലാ മിഷന് ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: