കണ്ണൂര്‍: മക്രേരി അമ്പലം ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധന യജ്ഞ കമ്മിറ്റി നല്‍കിവരുന്ന ഈ വര്‍ഷത്തെ ദക്ഷിണാമൂര്‍ത്തി സംഗീത പുരസ്കാരത്തിന് പ്രശസ്ത സംഗീതജ്ഞന് പ്രൊഫ.പി.ആര്.കുമാര കേരളവര്‍മ്മ അര്‍ഹനായി. 23 ന് വൈകുന്നേരം 6 മണിക്ക് ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അവാര്‍ഡ് സമ്മാനിക്കും. 10001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജ് പ്രിന്‍സിപ്പലായി വിരമിച്ച കുമാര കേരളവര്‍മ്മ തിരുവനന്തപുരം സ്വദേശിയാണ്. ശ്രദ്ധേയനായ കര്‍ണ്ണാടക സംഗീതജ്ഞനായ അദ്ദേഹത്തിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: