ഇരിട്ടി: മാക്കൂട്ടം കാക്കത്തോട് ഭഗവതി ക്ഷേത്രത്തിലെ തിറയടിയന്തിരം 22, 23 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 22ന് രാവിലെ തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന് ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി മോഹനന് നമ്പൂതിരിപ്പാടിന്റെയും കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. വൈകുന്നേരം 4 മണിക്ക് മുത്തപ്പന് വെള്ളാട്ടം, തുടര്‍ന്ന് പെരുമ്പുഴ അച്ചന് തോറ്റം, കാക്കത്തോടമ്മയുടെ തോറ്റം, പെരുമ്പുഴ അച്ഛന് തെയ്യം, ഗുളികന് തിറ തുടങ്ങി വിവിധ തെയ്യങ്ങളും കെട്ടിയാടും. പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് എ.കെ.ദാസന്, ടി.എന്‍.രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: