ഇരിട്ടി: കൈവെള്ളയില്‍ മൈലാഞ്ചികൂട്ടുകൊണ്ട് വേറിട്ട ചിത്രീകരണം നടത്തി മത്സരാര്‍ഥികള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി. ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പുഷ്പോത്സവത്തോടനുബന്ധിച്ച് നടന്ന പൂനിലാവ് മൈലാഞ്ചിയിടല്‍ മത്സരമാണ് ചിത്രീകരണത്തിലെ വൈവിധ്യംകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായത്. നഗരങ്ങളിലെ മൈലാഞ്ചിയിടല്‍ രംഗത്തെ വിദഗ്ധരെ പോലും വെല്ലുന്ന വേറിട്ട ഡിസൈനുകളാണ് ഒന്നര മണിക്കൂര്‍ കൊണ്ട് മത്സരാര്‍ഥികള്‍ കൈവെള്ളയില്‍ തീര്‍ത്തത്. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ പങ്കാളികളായി.
സംഘാടകസമിതി ചെയര്മാന് സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍ലീഫ് ചെയര്മാന് സി.അഷറഫ് സമ്മാനദാനം നടത്തി. ജോയിക്കുട്ടി അബ്രാഹം, കെ.വി.റഷീദ്, രാമകൃഷ്ണന് എഴുത്തന്‍, എന്‍.ജെ.ജോഷി, സി.ബാബു, കെ.ആര്.രാഹുല്‍, വില്സന് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.കെ.സജിന, ഷജിന ജയരാജന് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മത്സരത്തില്‍ അനുപമ ഹരീന്ദ്രന്‍, എ.കെ.സ്നേഹ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പി.വി.ഫജീന, പി.ഹര്‍ഷ എന്നിവര്‍ രണ്ടും പി.വി.തീര്‍ത്ഥ, സി.സുദിന എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: