ബര്‍ലിന്‍ : ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ലോറി പാഞ്ഞുകയറി 12 പേർ മരിച്ചു. അപകടത്തിൽ അന്‍പതിലേറെപ്പേര്‍ക്കു പരിക്കേറ്റു. ഭീകരാക്രമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിനു സമീപമാണു സംഭവം. അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്. നഗരത്തിലെ ജനങ്ങൾ വിടുകളിൽ തന്നെ കഴിയണമെന്ന് പോലീസ് നിർദ്ദേശം നൽകി.
സമാനമായ രീതിയിൽ കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണു കൊല്ലപ്പെട്ടത്.
https://www.youtube.com/watch?v=29mzbGNTjJE
പ്രതികരിക്കാൻ ഇവിടെ എഴുതുക: