മുംബൈ: നരിമാന് പോയിന്റിലുള്ള എയര്‍ ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ പുലര്‍ച്ചെ ആറോടെയാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല. സംഭവസമയം ചുരുക്കം ചിലര്‍ മാത്രമേ കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളെന്ന് അധികൃതര്‍ പറഞ്ഞു. പത്തോളം അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: