ഇലക്ടറല്‍ കോളേജ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു

Tuesday 20 December 2016 11:41 am IST

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ജെ ട്രംപിനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി അമേരിക്കയിലെ ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുത്തു. പ്രസിഡന്റാകാനായി ഇലക്ടറല്‍ കോളേജില്‍ കുറഞ്ഞത് 270 വോട്ടുകളാണ് വേണ്ടത്. 304 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. ഔദ്യോഗിക വിജയം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കും താന്‍ എന്നും പറഞ്ഞു. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി സ്വാഭാവികമായും ഇലക്ടറല്‍ കോളേജിലും വിജയിക്കും. എന്നാല്‍ ട്രംപിന് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് ആയിരക്കണക്കിന് ടെലഫോണ്‍ കോളുകളും ഇമെയിലുകളും ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ട്രംപിന്റെ വിജയം. അമേരിക്കയിലെ തനത് സമ്പ്രദായം പിന്‍തുടരുന്നതിന്റെ ഭാഗമായാണ് ഇലക്ടറല്‍ കോളേജ് വോട്ടിംഗ് നടത്തുന്നത്. ജനുവരി 6നാണ് ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക. ജനുവരി 20ന് അമേരിക്കയുടെ 45ആം പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.