കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നദീറിനെ വിട്ടയച്ചു. നദീറിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് കണ്ണൂര്‍ എസ്.പി സഞ്ജയ് ഗുരുദിന് അറിയിച്ചു. നിയമനടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നദീറിനെതിരെ പോലീസ് യുഎപിഎ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നദീറിനെ ആറളത്ത് കൊണ്ടുവന്നുവെന്നും ആദിവാസികള്‍ തിരിച്ചറിഞ്ഞുവെന്നും പോലീസ് അറിയിച്ചിരുന്നു. 2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നദീറിനെ നേരത്തേ തന്നെ തിരിച്ചറിഞ്ഞതാണെന്നും കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷം നദീറിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് ഇന്ന് രാവിലെയും അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ തെളിവുകളില്ല എന്ന കാരണം പറഞ്ഞ് നദീറിനെ വിട്ടയയ്ക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: