ഗോവയിലും ആപ്പ് സർക്കാരിന് അഴിമതി കൂട്ട്

Saturday 8 April 2017 4:00 pm IST

അഴിമതിയും പീഡനങ്ങളും അറസ്റ്റുകളെല്ലാം ആപ്പ് സർക്കാരിനെ വളരെയധികം വേട്ടയാടുന്നുണ്ട്. രാജ്യത്തിന്റെ തലസ്ഥാനം കൈയ്യാളുന്ന പാർട്ടി രാജ്യത്തിന്റെ വിവിധ ദിക്കുകളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമം നടത്തുമ്പോഴും വിനയാകുന്നത് അഴിമതികളുടെ വിഴുപ്പുകളാണ്. അടുത്തിടെ ഗോവയിലെ ആപ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എൽവിസ് ഗോമസിനെതിരെയും ഉയർന്ന് വന്നത് അഴിമതി തന്നെയാണ്. ഗോവയിൽ വച്ച് നടന്ന പാർട്ടി സമ്മേളനത്തിൽ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളാണ് ഗോമസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഐജി പ്രിസൺസ് ആൻഡ് അർബൻ ഡവലപ്പ്മെന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചാണ് ഗോമസ് ആപ്പിൽ ചേർന്നത്. എന്നാൽ ഒരു കാലഘട്ടയളവിൽ കോൺഗ്രസ് നേതാവിനൊപ്പം വൻ ഭൂമിയിടപാട് അഴിമതി നടത്തിയ കള്ളനാണ് എൽവിൻ ഗോമസ് എന്നത് പാവപ്പെട്ട ആപ്പ് പ്രവർത്തകർക്ക് അറിയില്ല എന്നതാണ് സത്യം. 2007-2011 കലഘട്ടത്തിൽ ഗോവയുടെ കോൺഗ്രസ് ടൂറിസം മന്ത്രിയായിരുന്ന നിൽകാന്ത് ഹലർങ്കാറിനൊപ്പം ചേർന്ന് മാർഗാവോ ടൗണിൽ മുപ്പതിനായിരം സ്ക്വയർ മീറ്റർ അനധികൃത ഭൂമിയിടപാട് നടത്തിയതിന് ആന്റി കറപ്ഷൻ ബ്യൂറോ(എസിബി) ഇവർക്കെതിരെ കുറ്റം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതി സമയത്ത് ഗോമസ് ഗോവയുടെ ഹൗസിങ് ആൻഡ് ഗെയിംസിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തായിരുന്നു. ഈ കേസുകൾ നിലനിൽക്കുമ്പോഴും അദ്ദേഹം ഇപ്പോൾ ഗോവൻ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയെപ്പോലെ അനധികൃത ഭൂമിയിടപാട് നടത്തുന്നതിൽ അഗ്രഗണ്യനാണ് ഗോമസ് എന്ന് ഈ കേസിലൂടെ ആർക്കും മനസിലാക്കാൻ സാധിക്കും. എന്നിട്ടും കള്ളന്റെ കൈയ്യിൽ താക്കോൽ ഏൽപ്പിക്കുന്ന കെജ്‌രിവാൾ എന്ന പാർട്ടി അധ്യക്ഷൻ ഇനി ഏത് അഴിമതിയുടെ പൂട്ട് തുറക്കാനാണോ എന്നത് കണ്ട് അറിയണം. തനിക്കും പാർട്ടിക്കും പ്രവർത്തകർക്കും നേരെ വരുന്ന ഏത് അഴിമതി ആരോപണങ്ങളും പച്ചക്കള്ളമാണെന്നും കെട്ടിച്ചമച്ചതാണെന്നും പറയുന്ന കേജ്‌രിവാൾ തെളിവുകളെയും കാറ്റിൽ പറത്തുമെന്നതിൽ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.