ആലപ്പുഴ: കള്ളപ്പണം സൂക്ഷിക്കുന്ന കോര്‍പറേറ്റുകളായി സഹകരണസംഘങ്ങള്‍ മാറിയെന്നും, അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിവരുമ്പോള് സിപിഎമ്മും കോണ്‍ഗ്രസ്സും വിളറി പിടിക്കുന്നതെന്നും ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാജന്‍ബാബു. കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും പേരില്‍ ഒത്തുചേര്‍ന്ന എല്‍ഡിഎഫ്- യുഡിഎഫ് കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെ എന്‍ഡിഎ ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്വത്വത്തില്‍ പാതിരപ്പള്ളിയില്‍ നടത്തിയ ജനകീയസദസ്സ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്പി ജില്ലാ സെക്രട്ടറി കെ.റ്റി. സാമുവല്‍, നാഷണലിസ്റ് കേരളാ കോണ്‍ഗ്രസ്സ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍, ബിജെപി ജില്ലാ സെക്രട്ടറി സജീവ് ലാല്‍, ബിജെപി സംസ്ഥാനസമിതി അംഗം ആര്. ഉണ്ണികൃഷ്ണന്, ജെഎസ്എസ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സാബു എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ സ്വാഗതവും ബിഡിജെഎസ് ആലപ്പുഴ നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി കണ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: