ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് ജയം. എവേ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എവര്‍ട്ടണിനെ കീഴടക്കി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സാദിയൊ മാനെ സ്കോറര്‍. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറിടകടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി ലിവര്‍പൂളിന്. 17 കളികളില്‍ 37 പോയിന്റ്. സിറ്റിക്ക് 36 പോയിന്റ്. ഒന്നാമതുള്ള ചെല്‍സി 43 പോയിന്റുമായി ഏറെ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: