മറയൂര്‍: മറയൂര്‍ വനംവകുപ്പ് പരിധിയില്‍പ്പെട്ട നാച്ചിവയലില്‍ നിന്ന് ചന്ദനക്കുറ്റി മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ വാച്ചര്‍ അറസ്റ്റില്‍. കൂട്ടാളി ഓടി രക്ഷപെട്ടു. നാച്ചിവയല്‍ വനംവകുപ്പ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന് കര്‍പ്പൂരക്കുടി സ്വദേശി സുഭാഷാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി സോമു ഓടി രക്ഷപെട്ടു.
തിങ്കളാഴ്ച വൈകിട്ടാണ് നാച്ചിവയല്‍ ഫോറസ്റ്റിനുള്ളില്‍ വച്ച് പ്രതികള്‍ ചന്ദനക്കുറ്റി മാന്തിയെടുക്കാന്‍ ശ്രമിച്ചത്. ചന്ദനം പിടികൂടാനുള്ള ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെയാണ് ഒരു പ്രതി പിടിയിലായത്. ഒരാള്‍ ഓടി രക്ഷപെടുകയും ചെയ്തു.
ഡെപ്യൂട്ടി റേയ്ഞ്ചര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതിയെ ഇന്നിലെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാന്തല്ലൂര്‍, മറയൂര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ആറോളം ചന്ദന മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുഈ കേസുകളുടെ അന്വേഷണം നടക്കുന്നിതിനിടെയാണ് വീണ്ടും ചന്ദനമോഷണ ശ്രമം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: