മേല്‍ശാന്തിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

Tuesday 20 December 2016 9:21 pm IST

പത്തനംതിട്ട: നാരങ്ങാനം കണമുക്ക് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ചെമ്പകശ്ശേരി ഇല്ലത്ത് ശങ്കരന്‍ പോറ്റിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടന്നു. ബിജെപി നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രാജീവിന്റെ അദ്ധ്യക്ഷതയില്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സോമന്‍, യോഗക്ഷേമ സംഭശാന്തിയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഹരികുമാര്‍, ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് എന്‍.കെ.നന്ദകുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.അനില്‍കുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി കെ.ജി.സുരേഷ്‌കുമാര്‍, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍.ജി.കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.