ഇടുക്കി: കടുവയുടെ ആക്രമണത്തില്‍ രണ്ടു പശുക്കള്‍ ചത്തു.മൂന്നാര്‍ പെരിയവര എസ്റ്റേറില്‍ പുതുക്കാട് ഡിവിഷനില്‍, ഗാന്ധിയുടെ പശുക്കളാണ് ചത്തത്. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന തേയില തോട്ടത്തിലാണ് ജഡം കണ്ടത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കടുവ ഇറങ്ങി പശുക്കളെ കൊന്നത്.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞ് എസ്റ്റേറ്റിലെ വീടുകളിലേക്ക് പോയവര്‍ പശുവിന്റെ കരച്ചില് കേട്ടിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലയങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് പശുക്കളുടെ ജഡം കണ്ടത്.
തൊഴിലാളികള്‍ മടങ്ങിയ ശേഷം, കടുവ ഒരു പശുവിനെ നൂറു മീറ്ററോളം ദൂരത്തേക്ക് വലിച്ചു കൊണ്ടുപോയി പാതി തിന്ന ശേഷമാണ് മടങ്ങിയത്. റേഞ്ച് ഓഫീസര്‍ പി.പി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
സമീപത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണന്ന് വനപാലകര്‍ പറഞ്ഞു. വെറ്ററിനറി സര്ജന് ഡോ: എസ്. സെല്‍വത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: