പീരുമേട്: ശബരിമല സീസണുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ കത്തുന്നില്ല.ന
കഴിഞ്ഞ ആഴ്ചയാണ് പശുമലക്കവല, ബസ് സ്റ്റാന്റ്, എല്‍ഐസി, സഹകരണ ബാങ്കിന്സമീപം എന്നിവിടങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. സ്ഥാപിച്ചതിന് പിറ്റേദിവസം മുതല്‍ പല ഇടങ്ങളിലേയും വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
തിരക്കേറിയ സ്ഥലങ്ങളായ വള്ളക്കടവ് സത്രം, കക്കികവല എന്നിവിടങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുമില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വോള്‍ട്ടേജ് കുറവ് കാരണം അഴിച്ച് പഞ്ചായത്ത് ഓഫീസില്‍ വെച്ചിരിക്കുകയാണ്. ആവശ്യ സ്ഥലങ്ങളില്‍ ബള്‍ബുകള്‍ സ്ഥാപിക്കാത്തതിന് പിന്നില്‍ കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളിയാണെന്ന് ആക്ഷേപവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: