പിടിച്ചെടുത്തത് 3185 കോടിയുടെ കള്ളപ്പണം

Tuesday 20 December 2016 10:20 pm IST

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ഇതുവരെ പിടിച്ചെടുത്തത് 3185 കോടിയുടെ കള്ളപ്പണം. ഇതില്‍ 86 കോടിയുടെ പുതിയ നോട്ടുകളും ഉള്‍പ്പെടുന്നു.രാജ്യത്ത് 677 റെയ്ഡുകളാണ് നടത്തിയത്. നികുതി വെട്ടിപ്പ്, കുഴല്‍പ്പണയിടപാട് എന്നിവയുമായി ബന്ധപ്പെട്ട് 3100 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്.220 കേസുകള്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും കൈമാറിയതായുംആദായ നികുതി വകുപ്പ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.