മാപ്രാണം മേഖലയില്‍ ക്ഷേത്രങ്ങളില്‍ മോഷണം

Tuesday 20 December 2016 10:19 pm IST

ഇരിങ്ങാലക്കുട: മാപ്രാണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. ശ്രീകോവില്‍ കുത്തിതുറന്നു വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഠാരങ്ങളും കുത്തിതുറന്ന് പണം മോഷ്ടി്ചിട്ടുണ്ട് . പുലര്‍ച്ചേ മേല്‍ശാന്തി നടതുറക്കാന്‍ വന്നപ്പോളാണ് കവര്‍ച്ച വിവരം അറിയുന്നത്. തൊട്ടടുത്തുള്ള നമ്പ്യങ്കാവ് ക്ഷേത്രത്തിലെ നാഗകാവ്, ശ്രീനാരായണഗുരു മന്ദിരം, കാരുമുക്ക് വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും ഭണ്ഠാരം കുത്തിതുറന്ന് മോഷണം നടത്തിയിട്ടുണ്ട്. പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ നടക്കുന്ന മോഷണങ്ങള്‍ പോലീസ് ഗൗരവത്തോടെ അന്വേഷിച്ച് പ്രതികളെ കണ്ടെത്തി മോഷ്ടിച്ച ആഭരണങ്ങള്‍ വീണ്ടെടുക്കണമെന്ന് ക്ഷേത്രസംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ ഈ മേഖലകളില്‍ പോലീസ് പരോള്‍ നിര്‍ബന്ധമാക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.സി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് കൊല്ലാറ, വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് വാര്യര്‍, നന്ദനന്‍ കൊളത്താപ്പിള്ളി, അച്ച്യുതവാര്യര്‍, അനില്‍കുമാര്‍ കളപുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.