കുമരകം: തൊഴിലുറപ്പ് നിര്‍ത്തലാക്കിയാല്‍ കാരണക്കാര്‍ സിപിഎം ആണെന്ന് ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി. തൊഴിലുറപ്പിന്റെ പേരില്‍ പാവപ്പെട്ട തൊഴിലാളികളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ കേന്ദ്ര സംസ്ഥാന വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കുന്നതിന് തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗം നിയോജകമണ്ഡലം സെക്രട്ടറി വി.എന്‍.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ.സേതു അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ കുമരകത്ത് മാത്രമാണ് ഇത്തരത്തില്‍ തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനം സിപിഎം സ്വീകരിക്കുന്നത്. ഇതിനെതിരെ എന്‍ആര്‍ഇജി കേന്ദ്ര സംസ്ഥാന മോണിറ്ററിംഗ് കമ്മറ്റിക്ക് പരാതി നല്‍കുമെന്നും യോഗം തീരുമാനിച്ചു. തൊഴിലാളികളെ ബോധവത്കരിക്കുന്നതിനായി അയല്‍ സഭാ തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: