എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ വന്നവരെ മര്‍ദ്ദിച്ചു

Tuesday 20 December 2016 10:31 pm IST

കറുകച്ചാല്‍: നെടുംകുന്നം സ്റ്റേറ്റ് ബാങ്ക്് എ.ടി.എമ്മില്‍ നിന്ന് പണം എടുക്കുവാനെത്തിയ രണ്ട് പേരെ സംഘം ചേര്‍ന്ന മര്‍ദ്ദിച്ചു. ആനിക്കാട് ആറമറ്റം വിജയകുമാര്‍ (62) സഹോദരന്റ മകന്‍ സൂരജ് (24) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുനലൂരിലെ ബന്ധുവീട്ടിലെ വിവാഹനിശ്ചയിത്തിന് പോകുന്നതിനായി പണമെടുക്കുവാന്‍ രാത്രി പതിനൊന്നരയോടെ എടിഎമ്മില്‍ എത്തിയ ഇവര്‍ 2000 രൂപ പിന്‍വലിച്ചു. ഈ തുകയുമായി കറുകച്ചാലിലെ പമ്പില്‍ പോയി കാറിന് ഡീസല്‍ അടിച്ച ശേഷം 12 മണിയോടെ വീണ്ടും എ.ടി.എം കൗണ്ടറില്‍ എത്തി പണം പിന്‍വലിക്കുന്നതിനിടയില്‍ ആറു പേര്‍ സംഘം ചേര്‍ന്ന മര്‍ദ്ദിക്കുകയായിരുന്നു. സൂരജിന്റ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും, കാറിന്റ താക്കോല്‍ വളക്കുകയും , മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ സൂരജിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയതായി വിജയകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.