ചെമ്പേരി: സെന്റ് വിന്‍സന്റ് ഡി.പോള്‍ സൊസൈറ്റി ചെമ്പേരി ഏരിയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചെമ്പേരി മദര്‍ തെരേസ ഹാളില്‍ നടന്ന പ്രകൃതി ജീവന സെമിനാറില്‍ കിസാന്ജോസ് പൊന്‍ മല രചിച്ച രോഗമുക്തിയും രോഗപ്രതിരോധവും പ്രകൃതിജീവനത്തിലൂടെ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. എരുവേശ്ശി ഗ്രാമപഞ്ചായത്തംഗം ഡെയ്സി കവുന്നു കാട്ടില്‍, കെ.എ.യോഹന്നാന് എന്നിവര്‍ കുടിയാന്മല മേരി ക്വീന്‍സ് ഹൈസ്ക്കൂള് റിട്ട: പ്രധാനാധ്യാപകന് ബാബുവിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സുനില്‍.കെ.പീറ്റര്‍, തോമസ് മുതുകുളത്തില്‍ പ്രസംഗിച്ചു. രോഗമുക്തിയും രോഗപ്രതിരോധവും പ്രകൃതിജീവനത്തിലൂടെ എന്ന വിഷയത്തില്‍ കിസാന്ജോസ് പൊന്മല ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: