പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

Wednesday 21 December 2016 1:27 am IST

പിലാത്തറ: കണ്ണപുരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച. വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എട്ടോളം ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. ഈ സ്ഥലങ്ങളിലെല്ലാം സിപിഎം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട്, ജനറല്‍ സെക്രട്ടറിമാരായ ശങ്കരന്‍ കൈതപ്രം, കെ.സജീവന്‍, ട്രഷറര്‍ ടി.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.