തലശ്ശേരി: മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്നും അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ പലിശ ഒഴിവാക്കി മുതല്‍സംഖ്യ തവണകളായി അടക്കാന്‍ അനുവദിക്കണമെന്നും തലശ്ശേരിയില്‍ ചേര്‍ന്ന എഡുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന് തലശ്ശേരി മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ജനുവരി 28 ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സൈനുദ്ദീന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ഇ.പവിത്രരാജ് അധ്യക്ഷത വഹിച്ചു. ലില്ലി ജെയിംസ്, ടി.രാജന്, അരുണ്‍ കുമാര്‍, കെ.കെ.ശിവറാം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.കെ.ശിവറാം-പ്രസിഡണ്ട്, സയന ഉദയകുമാര്‍-വൈസ് പ്രസിഡണ്ട് , കെ.വിജയന്-സെക്രട്ടറി, കെ.ജിഷ്ണു-ജോയന്റ് സെക്രട്ടറിസ സജിത്ത് കോമത്ത്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: