വാര്‍ഷികോത്സവം 31 മുതല്‍

Wednesday 21 December 2016 1:28 am IST

കണ്ണൂര്‍: അലവില്‍ കളത്തില്‍ കാവില്‍ ഈ വര്‍ഷത്തെ വാര്‍ഷികോത്സവം 31, ജനുവരി 1, 2 തീയ്യതികളില്‍ നടക്കും. 31 ന് രാവിലെ 8.30 നും 9 നും മധ്യേ കാവില്‍ കയറല്‍, വൈകുന്നേരം ദീപാരാധനക്ക് ശേഷം ഗുരുകാരണവര്‍, ഗുളികന്‍, നേര്‍ച്ചശാസ്തപ്പന്‍, തുടര്‍ന്ന് അലവില്‍ കാര്‍ഗില്‍ ദേശവാസികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാഴ്ചവരവ് എന്നിവ നടക്കും. ജനുവരി 1 ന് പുലര്‍ച്ചെ ഗുരുകാരണവര്‍, പുറവീരന്‍, ഗുളികന്‍, ശാസ്ത്തപ്പന്‍ കോലങ്ങള്‍, വൈകുന്നേരം 6 മണിക്ക് ഭൈരവന്‍, ശാസ്തപ്പന്‍ കോലങ്ങള്‍, രാത്രി 9 മണിക്ക് റാംസുന്ദര്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി, രാത്രി 11 മണിക്ക് പടവീരന്റെ തോറ്റവും പയറ്റും, പുലര്‍ച്ചെ 4 മണി മുതല്‍ ഭൈരവന്‍, ശാസ്ത്തപ്പന്‍, പടവീരന്‍, ഭഗവതി തെയ്യക്കോലങ്ങള്‍, കാലത്ത് 10 മണിക്ക് ശേഷം കഴകപ്പുരയില്‍ തെയ്യങ്ങളുടെ കൂടിക്കാഴ്ച എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.