സംസ്ഥാന സ്‌കൂള്‍ കലോത്സവം; സബ്കമ്മറ്റി ഭാരവാഹികള്‍

Wednesday 21 December 2016 1:33 am IST

കണ്ണൂര്‍: ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സബ്കമ്മറ്റികള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം രൂപം നല്‍കി. പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, ഡിഡിഇ എം.ബാബുരാജന്‍, കണ്‍വീനര്‍ സി.പി.പത്മരാജന്‍, അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. (സബ് കമ്മിറ്റി, ചെയര്‍മാന്‍, കണ്‍വീനര്‍ എന്നീ ക്രമത്തില്‍) റിസപ്ഷന്‍: ജയിംസ് മാത്യു എംഎല്‍എ, പി.എം.രാജീവ് (ശിവപുരം എച്ച്എസ്) പ്രോഗ്രാം: സണ്ണി ജോസഫ് എംഎല്‍എ, കെ.സി.രാജന്‍ (ജിഎച്ച്എസ്എസ് പുഴാതി). ഭക്ഷണം: ടി.വി.രാജേഷ് എംഎല്‍എ, കെ.കെ.പ്രകാശന്‍ (ജിടിടിഐ (എം) കണ്ണൂര്‍) സ്റ്റേജ് ആന്റ് പന്തല്‍: കെ.എം.ഷാജി എംഎല്‍എ, ബഷീര്‍ ചെറിയാണ്ടി (എംഎംഎച്ച്എസ്എസ് തലശ്ശേരി), ട്രോഫി: സി.കൃഷ്ണന്‍ എംഎല്‍എ, സി.അബ്ദുള്‍ അസീസ് (ജിഎച്ച്എസ്എസ് തലശ്ശേരി), സാംസ്‌കാരിക പരിപാടി: എ.എന്‍.ഷംസീര്‍ എംഎല്‍എ, ജോഷി ആന്റണി (സെന്റ് ജോസഫ് ബിഎച്ച്എസ്എസ് കോഴിക്കോട്), ട്രാന്‍സ്‌പോര്‍ട്ട്: പി.കെ.രാഗേഷ് ഡപ്യൂട്ടി മേയര്‍, നൗഷാദ് പൂതപ്പാറ (ഡിഐഎസ് ഗേള്‍സ് എച്ച്.എസ് കണ്ണൂര്‍), പ്രചാരണം: പി.പി.ദിവ്യ (വൈസ് പ്രസി, കണ്ണൂര്‍ ജില്ലാപഞ്ചായത്ത്) കെ.എന്‍.വിനോദ് (നാറാത്ത് എയുപിഎസ്), നിയമപാലനം: സഞ്ജയ്കുമാര്‍ ഗുരുഡിന്‍, പി.നാരായണന്‍ കുട്ടി (ജിഎച്ച്എസ്എസ് മൊഴാറ), വെല്‍ഫേര്‍: കെ.പി.ജയബാലന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, പി.പുരുഷോത്തമന്‍ (എഎല്‍പിഎസ് മണിയൂര്‍), അക്കൊമൊഡേഷന്‍- രാജന്‍ വെള്ളൊറ, ചെയര്‍മാന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, ഒ.കെ.ജയകൃഷ്ണന്‍, കെപിസിഎച്ച്എസ്, പട്ടാന്നൂര്‍. രജിസ്‌ട്രേഷന്‍ ഷാഹിന മൊയ്തീന്‍, ചെയര്‍പേഴ്‌സണ്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി കണ്ണൂര്‍ കോര്‍പ്പറേഷന്‍, വി.എ.ലക്ഷ്മണന്‍, കെആര്‍എച്ച്എസ്, പാതിരിയാട്. ലൈറ്റ് & സൗണ്ട് -ശോഭ, ചെയര്‍പേഴ്‌സണ്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, കെ.എം.ചന്ദ്രന്‍, പിആര്‍എംഎച്ച്എസ്എസ്, കൊളവല്ലൂര്‍. ഗ്രീന്‍ പ്രോട്ടോകോള്‍ - അഡ്വ.പി.ഇന്ദിര, ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, സി.വി.കെ.മുഹമ്മദ് റിയാസ്, കോയ്യോട് മദ്രസ്സ എയുപിഎസ്. മീഡിയ - കെ.ടി.ശശി, പ്രസിഡന്റ്, പ്രസ്സ് ക്ലബ്ബ്, കണ്ണൂര്‍, പി.കെ.ദിവാകരന്‍, കുറ്റിയാട്ടൂര്‍ എയുപിഎസ്. അറബിക് കലോത്സവം - സി.സീനത്ത്, ചെയര്‍പേഴ്‌സണ്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, കെ.അബ്ദുള്‍ മജീദ്, ഐ ഐഎഎല്‍പിഎസ്, ബേക്കല്‍. സംസ്‌കൃതോത്സവം - സി.കെ.വിലോദ്, ചെയര്‍മാന്‍, ടാക്‌സ്-അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, സനന്‍ ചന്ദ്രന്‍. സി.പി, മട്ടന്നൂര്‍ എച്ച്എസ്എസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.