കണ്ണൂര്‍: കുട്ടികളുടെ ക്ഷേമം/അവകാശങ്ങള്‍/കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍/ കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച് നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജിയണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്താമത് പത്ര-ടെലിവിഷന്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 10001 രൂപ, മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. 2015 ജനുവരി 1നും ഡിസംബര്‍ 31നും ഇടയില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പരമ്പര, വാര്‍ത്താചിത്രം, റിപ്പോര്‍ട്ട് എന്നിവയ്ക്കും ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തിട്ടുള്ള വാര്‍ത്താ റിപ്പോര്ട്ടിനുമാണ് അവാര്‍ഡ് നല്‍കുന്നത്.
പ്രസിദ്ധീകരണത്തിന്റെ ഒറിജിനല്‍ കോപ്പിയും രണ്ട് ഫോട്ടോ കോപ്പികളും/മൂന്ന് സിഡി കോപ്പികളും (ടെലിവിഷന്‍ അവാര്‍ഡിന്) ഉള്‍പ്പെടുന്ന എന്‍ട്രികള്‍ ഡിസംബര്‍ 31നകം ലഭിച്ചിരിക്കണം. പ്രസിദ്ധീകരിച്ച/പ്രക്ഷേപണം ചെയ്ത പത്രത്തിന്റെ /ടെലിവിഷന്റെ പേര്, പ്രസിദ്ധീകരിച്ച/പ്രക്ഷേപണം ചെയ്ത് തിയ്യതി, ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ/റിപ്പോര്‍ട്ടറിന്റെ പേര്, പൂര്‍ണ്ണവിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും അവാര്‍ഡിനയക്കുന്ന എന്‍ട്രി തന്റേതുതന്നെ എന്നു കാണിക്കുന്ന സ്വന്തം സാക്ഷ്യപത്രം എന്നിവയും ഉള്‍പ്പെടുന്ന ആമുഖ കത്ത് ഓരോ എന്ട്രിയോടുമൊപ്പം വെക്കണം. വിലാസം: മീഡിയ അവാര്‍ഡ് സെക്ഷന്‍, എന്‍സിഡിസി റീജിയണല്‍ ഓഫീസ്, പുഷ്പജം, കല്ലായ് റോഡ്, കോഴിക്കോട്. ഫോണ്‍: 7356160077.
പ്രതികരിക്കാൻ ഇവിടെ എഴുതുക: